വീ​ൽ​ച്ചെ​യ​ർ രോ​ഗി​ക​ൾ​ക്ക് ദൃ​ശ്യാ​നു​ഭ​വ​മേ​കി വി​ദ്യാ​ർ​ഥി​ക​ൾ



തൊ​ടു​പു​ഴ: വീ​ൽ​ച്ചെ​യ​റി​ൽ ഒ​തു​ങ്ങി​ക്കൂ​ടാ​ൻ വി​ധി​ക്ക​പ്പെ​ട്ട ഒ​രു പ​റ്റം ആ​ളു​ക​ൾ​ക്ക് തി​യ​റ്റ​റി​ലൂ​ടെ ദൃ​ശ്യാ​നു​ഭ​വം ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ.

മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ലെ സ്റ്റൂ​ഡ​ന്‍റ്സ് ഇ​നി​ഷ്യേ​റ്റീ​വ് ഇ​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റും തൊ​ടു​പു​ഴ ആ​ശി​ർ​വാ​ദ് സി​നി​പ്ലെ​ക്സും സം​യു​ക്ത​മാ​യാ​ണ് വീ​ൽ​ച്ചെ​യ​ർ രോ​ഗി​ക​ൾ​ക്ക് സി​നി​മ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്. തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള 22 രോ​ഗി​ക​ൾ തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ദീ​ലീ​ഷ് പോ​ത്ത​ൻ സി​നി​മ ആ​വോ​ളം ആ​സ്വ​ദി​ച്ചു.

ഇ​ന്ന​ലെ 11.30ന്‍റെ പ്ര​ദ​ർ​ശ​ന​മാ​യി​രു​ന്നു രോ​ഗി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ​ത്. പാ​ലി​യേ​റ്റീ​വ് കെ​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മൊ​പ്പം വി​വി​ധ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ ന​ഴ്സു​മാ​രും വി​ൽ​ചെ​യ​ർ രോ​ഗി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഭ​വ​ന​സ​ന്ദ​ർ​ശം, ആ​തു​രാ​ല​യ സ​ന്ദ​ർ​ശ​നം, വീ​ടു നി​ർ​മാ​ണം, ഭ​ക്ഷ​ണ​വി​ത​ര​ണം, രോ​ഗി​ക​ൾ​ക്കാ​യി വി​നോ​ദ​യാ​ത്ര, ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മൂ​ല​മ​റ്റം കോ​ള​ജി​ലെ സ്റ്റു​ഡ​ന്‍റ്സ് ഇ​നി​ഷ്യേ​റ്റീ​വ് പാ​ലീ​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങു​ന്നു.