പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​മി​ല്ല


അ​ണ​ക്ക​ര: ഒ​രി​ക്ക​ലും പൊ​ട്ടി​ല്ലെ​ന്നു പ​റ​യു​ന്ന പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചി​ട്ട് അ​ന്വേ​ഷ​ണം ക​ന്പ​നി ത​ല​ത്തി​ൽ​മാ​ത്രം. സം​സ്ഥാ​ന​ത്ത് ഒ​രു​കോ​ടി​യി​ലേ​റെ ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള എ​ൽ​പി​ജി (ഗാ​ർ​ഹി​ക പാ​ച​ക വാ​ത​കം) സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചി​ട്ട് സാ​ധാ​ര​ണ ഒ​രു സം​ഭ​വം എ​ന്ന നി​ല​യി​ലു​ള്ള അ​ല​സ​മ​നോ​ഭാ​വ​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടേ​ത്.
ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 5.45-ന് ​അ​ണ​ക്ക​ര അ​ന്പ​ല​മേ​ട് പു​ലി​പാ​റ സ​ജീ​വ​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​രു​ടെ ആ​യു​സി​ന്‍റെ ദൈ​ർ​ഘ്യം​കൊ​ണ്ട് ജീ​വ​ഹാ​നി​യി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ട​തൊ​ഴി​ച്ചാ​ൽ പാ​ച​ക വാ​ത​കം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ ഭീ​തി ഒ​ഴി​ഞ്ഞി​ട്ടി​ല്ല.
രാ​ത്രി​യി​ൽ സ്ഫോ​ട​നം ന​ട​ന്ന അ​ടു​ക്ക​ള​യു​ടെ സ​മീ​പ​ത്തു​ള്ള മു​റി​യി​ൽ ഉ​റ​ങ്ങാ​ൻ​പോ​യ സ​ജീ​വ​നും ഭാ​ര്യ​യും ര​ണ്ടു​മ​ക്ക​ളും സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ടാ​ണ് ഉ​ണ​ർ​ന്ന​ത്. സ്ഫോ​ട​നം ഉ​ണ്ടാ​കു​ന്പോ​ൾ അ​ടു​ക്ക​ള​യി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന​തും അ​ടു​ക്ക​ള​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത മു​റി​യി​ലാ​യി​രു​ന്നു ആ​ളു​ക​ൾ എ​ന്ന​തി​നാ​ലു​മാ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.
ദു​ര​ന്ത​ങ്ങ​ൾ​ക്കു​മു​ന്പേ സാ​ധ്യ​ത​യ​റി​ഞ്ഞ് മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്ന​തി​നു​പ​ക​രം ദു​ര​ന്ത​ത്തി​നു​ശേ​ഷം ക​ണ്ണീ​ർ പൊ​ഴി​ക്കു​ക​യും ആ​രോ​പ​ണ​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും പ്ര​ഖ്യാ​പി​ക്കു​ക​യും​ചെ​യ്യു​ന്ന സ​മീ​പ​നം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ലും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന​ശേ​ഷം കു​റ​ഞ്ഞ​ത് ഒ​രു ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​പോ​ലും ന​ട​ത്താ​ൻ ആ​രും ത​യാ​റാ​യി​ട്ടി​ല്ല. ഗ്യാ​സ് ക​ന്പ​നി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ആ​ഴ്ച ഒ​ടു​ക്ക​ത്തോ​ടെ സ്ഥ​ല​ത്തെ​ത്തു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.
സി​ല​ണ്ടി​റി​നു​പു​റ​ത്ത് ചൂ​ടു​കൂ​ടി ഗ്യാ​സി​ന്‍റെ പ്ര​ഷ​ർ ഉ​യ​ർ​ന്നാ​ൽ മാ​ത്ര​മേ സി​ല​ണ്ട​ർ പൊ​ട്ടു​ക​യു​ള്ളെ​ന്ന് ഗ്യാ​സ് ക​ന്പ​നി അ​ധി​കൃ​ത​ർ ആ​ണ​യി​ടു​ന്നു. സി​ല​ണ്ട​ർ ചൂ​ടാ​കാ​നു​ള്ള യാ​തൊ​രു സാ​ഹ​ച​ര്യ​വും പു​റ​ത്തു​കാ​ണാ​നി​ല്ല. അ​ണ​ക്ക​ര​യി​ലെ ഒ​രു പ​ച്ച​ക്ക​റി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സ​ജീ​വ​ൻ ക​ട അ​ട​ച്ച​ശേ​ഷം രാ​ത്രി പ​ത്തി​നോ​ടെ വീ​ട്ടി​ൽ​വ​ന്ന് അ​ടു​ക്ക​ള പൂ​ട്ടി ഉ​റ​ങ്ങാ​നാ​യി പോ​യി എ​ന്നാ​ണു പ​റ​യു​ന്ന​ത്. അ​ടു​ക്ക​ള​യി​ൽ മ​റ്റേ​തെ​ങ്കി​ലും വ​സ്തു​വി​നു തീ​പി​ട​ച്ച് ഗ്യാ​സ് ചൂ​ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ഇ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
രാ​ത്രി പ​ത്തി​ന് അ​ടു​ക്ക​ള അ​ട​ക്കു​ന്പോ​ൾ ഉ​ള്ളി​ൽ ഏ​തെ​ങ്കി​ലും തീ ​അ​ണ​യാ​തെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ രാ​വി​ലെ 5.45-നു ​മു​ന്പു​ത​ന്നെ തീ ​പ​ട​ർ​ന്ന് അ​ടു​ക്ക​ള ക​ത്തി​ന​ശി​ക്കു​മാ​യി​രു​ന്നു. മ​ണ്‍​ക​ട്ട​യും അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത ക​ത​കും ജ​ന​ലും ടി​ൻ​ഷീ​റ്റു​കൊ​ണ്ടു​ള്ള മേ​ൽ​ക്കൂ​ര​യി​ൽ ചോ​ർ​ച്ച ത​ട​യു​ന്ന​തി​നാ​യി വി​രി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് ഷീ​റ്റു​മു​ള്ള മു​റി​യി​ൽ ഏ​ഴു മ​ണി​ക്കൂ​ർ തീ ​അ​ണ​യാ​തെ ക​ത്തി​യാ​ൽ തീ​നാ​ള​ങ്ങ​ൾ പു​റ​ത്തേ​ക്കു വ​രേ​ണ്ട​താ​ണ്. അ​തി​നു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ കാ​ണാ​നി​ല്ല.
സി​ല​ണ്ട​റി​ന്‍റെ മു​ക​ളി​ൽ റ​ഗു​ലേ​റ്റ​ർ ഘ​ടി​പ്പി​ക്കു​ന്ന ഭാ​ഗം ക​ത്തി​യ​താ​യു​ള്ള ല​ക്ഷ​ണ​വു​മി​ല്ല. 80 കി​ലോ പ്ര​ഷ​ർ താ​ങ്ങാ​നു​ള്ള ശേ​ഷി സി​ല​ണ്ട​റി​നു​ണ്ടെ​ന്നാ​ണ് ഗ്യാ​സ് ക​ന്പ​നി വ​ക്താ​വ് പ​റ​യു​ന്ന​ത്. സി​ല​ണ്ട​റി​നു​ള്ളി​ലേ​ക്ക് തീ​പോ​യി ഗ്യാ​സി​നു തീ​പി​ടി​ക്കി​ല്ല. ഓ​ക്സി​ജ​ന്‍റെ സാ​മി​പ്യ​ത്തി​ലേ സി​ല​ണ്ട​റി​നു​ള്ളി​ൽ ദ്രാ​വ​ക​രൂ​പ​ത്തി​ലു​ള്ള ഗ്യാ​സ് ക​ത്തു​ക​യു​ള്ളു. ഉ​പ​യോ​ഗ​ത്തി​ലി​രു​ന്ന സി​ല​ണ്ട​ർ ചോ​രാ​നു​ള്ള സാ​ധ്യ​ത​യും ക​ന്പ​നി അ​ധി​കൃ​ത​ർ നി​ഷേ​ധി​ക്കു​ന്നു​ണ്ട്.
പു​റ​ത്തു​നി​ന്നു​ള്ള തീ ​സാ​മി​പ്യം ഒ​ന്നു​കൊ​ണ്ടു​മാ​ത്ര​മെ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​ള്ളു എ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​ർ സ​മ​ർ​ഥി​ക്കു​ന്പോ​ൾ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് സാ​ധ്യ​ത​യും അ​പ​ക​ട​സാ​ധ്യ​ത​യും അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്.