കെഎ​സ്‌‌യു മാ​ർ​ച്ചിനു നേരേ പോ​ലീ​സ് ലാ​ത്തി​ച്ചാർ​ജ്; തൊ​ടു​പു​ഴ രക്തപ്പുഴയായി


തൊ​ടു​പു​ഴ: കെഎ​സ് യു മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ​ത്തുട​ർ​ന്ന് തൊ​ടു​പു​ഴ ന​ഗ​രം ഒ​രു​മ​ണി​ക്കൂ​റോ​ളം യു​ദ്ധ​ക്ക​ള​മാ​യി മാ​റി. ക​ല്ലേ​റി​ലും ലാ​ത്തി​ച്ചാർ​ജി​ലും നി​ര​വ​ധി കെഎ​സ്‌‌യു, കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സി​നും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്് യു​ഡി​എ​ഫ് ഇ​ന്ന് ജി​ല്ല​യി​ൽ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ഓ​ടി ഒ​ളി​ച്ച നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​രെ പോ​ലീ​സ് തെ​ര​ഞ്ഞു പി​ടി​ച്ചു ത​ല്ലി. കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദി​ന്‍റെ ത​ല പൊ​ട്ടി ചോ​ര​യൊ​ഴു​കി. മ​ർ​ദ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​വാ​റ്റു​പു​ഴ പു​ന​ലൂ​ർ ഹൈ​വേ ഉ​പ​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ല​മാ​യി അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. വ​സ്ത്ര​മാ​കെ ചോ​ര​പു​ര​ണ്ട ജാ​ഫ​ർ​ഖാ​നെ പോ​ലീ​സ് വ​ലി​ച്ചി​ഴ​ച്ച് വാ​നി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലാ​ക്കി. തു​ട​ർ​ന്ന് പി.​ജെ ജോ​സ​ഫ് എം​എ​ൽ​എ, പി.​ടി. തോ​മ​സ് എം​എ​ൽ​എ, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ അ​ട​ക്ക​മു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ചു.

മാ​ർ​ച്ച് ഗാ​ന്ധി​സ്ക്വ​യ​റി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞി​രു​ന്നു. കെ.​എ​സ്.​യു മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ടു​ന്ന​ത്. സി​വി​ൽ സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി പ​ഴ​യ​പാ​ല​ത്തി​ൽ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് സ​ർ​വ​സ​ജ്ജ​രാ​യി അ​പ്പു​റ​വും ഇ​പ്പു​റ​വും തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എ​ൻ.​എ​ൻ. പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് നി​ല​യു​റ​പ്പി​ച്ചു.

സം​ഘ​ർ​ഷ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് നേ​ര​ത്തേ സൂ​ച​ന ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ ത​ഹ​സി​ൽ​ദാ​റും ബാ​രി​ക്കേ​ഡി​ന് പി​ന്നി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. റോ​ഡി​ൽ ഗ​താ​ഗ​ത​വും നി​യ​ന്ത്രി​ച്ചി​രു​ന്നു.

ഉ​ച്ച​യ്ക്ക് 12 ഓ​ടെ രാ​ജീ​വ് ഭ​വ​നി​ൽ നി​ന്ന് കെഎസ്‌‌യുവി​ന്‍റെ അ​ന്പ​തോ​ളം വ​രു​ന്ന പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​നെ​തി​രേ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ഗാ​ന്ധി​സ്ക്വ​യ​റി​ലേ​ക്ക് പ്ര​ക​ട​ന​മാ​യി വ​ന്നു. പാ​ല​ത്തി​ന് മു​ന്നി​ലെ ബാ​രി​ക്കേ​ഡി​ന് മു​ന്നി​ലെ​ത്തി പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി തു​ട​ർ​ന്നു.

തു​ട​ർ​ന്ന് റോ​ഡി​ൽ പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​യി​രു​ന്നു. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് നേ​താ​ക്ക​ൾ പോ​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ന് നേരേ ക​ല്ലെ​റി​ഞ്ഞു.

കൊ​ടി​കെ​ട്ടി​യ ക​ന്പ് ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യും ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഡി.​വൈ.​എ​സ്.​പി​ക്ക​ട​ക്കം ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റ​തോ​ടെ ലാ​ത്തി​ച്ചാ​ർ​ജി​ന്് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ലാ​ത്തി വീ​ശി​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ചി​ത​റി​യോ​ടി. ഓ​ടി​യൊ​ളി​ച്ച പ്ര​വ​ർ​ത്ത​ക​രെ ഓ​ടി​ച്ചി​ട്ട് മ​ർ​ദി​ച്ചു. നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​ർ ഓ​ടി സ​മീ​പ​ത്തെ ക​ട​ക​ളി​ൽ ക​യ​റി.

കെഎ​സ് യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ്, മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​യോ മാ​ത്യു, നി​യാ​സ് കൂ​രാ​പ്പി​ള്ളി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ത്യു.​കെ ജോ​ണ്‍, സി​ബി എ​ന്നി​വ​രെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഇ​തി​നി​ടെ ഡി.​വൈ.​എ​സ്.​പി​യു​മാ​യി സം​സാ​രി​ച്ച് മു​ന്നോ​ട്ടു​പോ​യ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദി​നെ മാ​താ​ഷോ​പ്പിം​ഗ് ആ​ർ​ക്കേ​ഡി​ന് സ​മീ​പം ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​യി​രു​ന്നു.

ലാ​ത്തി​യ​ടി​യേ​റ്റ് ത​ല​യു​ടെ പി​ൻ​ഭാ​ഗം​പൊ​ട്ടി ചോ​ര​യൊ​ഴു​കി. ജാ​ഫ​ർ​ഖാ​ന്‍റെ വ​സ്ത്ര​മാ​കെ ചോ​ര​യി​ൽ കു​ളി​ച്ചു. ഇ​തോ​ടെ ചി​ത​റി​യോ​ടി​യ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചു പോ​ലീ​സ് മ​ർ​ദ്ദ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പു​ന​ലൂ​ർ മൂ​വാ​റ്റു​പു​ഴ ഹൈ​വേ ഉ​പ​രോ​ധി​ച്ച് റോ​ഡി​ൽ കു​ത്തി​യി​രു​ന്നു.

ഇ​വ​രെ ബ​ല​മാ​യി അ​റ​സ്റ്റു​ചെ​യ്ത് പോ​ലീ​സ് വാ​നി​ൽ​ക​യ​റ്റി. പ​രി​ക്കേ​റ്റ ജാ​ഫ​ർ​ഖാ​ൻ അ​ട​ക്ക​മു​ള്ള​വ​രെ വ​ലി​ച്ചി​ഴ​ച്ച് വാ​നി​ൽ ക​യ​റ്റി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ വാ​നി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ കൂ​ട്ടാ​ക്കാ​ത്ത പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് വീ​ണ്ടും മ​ർ​ദി​ച്ചു.

ഇ​തി​നി​ടെ പി.​ടി. തോ​മ​സ് എം.​എ​ൽ.​എ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ക​ണ്ടു. പ​രി​ക്കേ​റ്റ 25 പ്ര​വ​ർ​ത്ത​ക​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ഡി.​വൈ.​എ​സ്.​പി എ​ൻ.​എ​ൻ. പ്ര​സാ​ദ്, സി.​ഐ എ​ൻ.​ജി. ശ്രീ​മോ​ൻ, എ​സ്.​ഐ ജോ​ബി​ൻ ആ​ന്‍റ​ണി എ​ന്നി​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തി​നി​ടെ വൈ​കു​ന്നേ​രം പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​തോ​ളം പ്ര​വ​ർ​ത്ത​ക​ർ തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ​യും സം​ഘ​ർ​ഷ​മു​ണ്ടാ​യി. മാ​ർ​ച്ച് സ്റ്റേ​ഷ​ന് മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. കെഎ​സ് യു പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ൾ ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​താ​ണ് വീ​ണ്ടും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​തി​ൽ കു​റ​ച്ച് പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ്ദ​ന​മേ​റ്റു. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റും റോ​യ് കെ. ​പൗ​ലോ​സു​മ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രെ പി​ന്തി​രി​പ്പി​ച്ച​തി​നാ​ൽ സം​ഘ​ർ​ഷം വ​ഴി​മാ​റു​ക​യാ​യി​രു​ന്നു.

ജോ​യി തോ​മ​സ്, ടി.​എം സ​ലിം, എം.​എ​സ് മു​ഹ​മ്മ​ദ്, ജോ​ണ്‍ നെ​ടി​യ​പാ​ല, ഇ​ന്ദു സു​ധാ​ക​ര​ൻ, ലീ​ല​മ്മ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
 തൊ​ടു​പു​ഴ: കെഎ​സ് യു മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ​ത്തുട​ർ​ന്ന് തൊ​ടു​പു​ഴ ന​ഗ​രം ഒ​രു​മ​ണി​ക്കൂ​റോ​ളം യു​ദ്ധ​ക്ക​ള​മാ​യി മാ​റി. ക​ല്ലേ​റി​ലും ലാ​ത്തി​ച്ചാർ​ജി​ലും നി​ര​വ​ധി കെഎ​സ്‌‌യു, കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സി​നും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്് യു​ഡി​എ​ഫ് ഇ​ന്ന് ജി​ല്ല​യി​ൽ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ഓ​ടി ഒ​ളി​ച്ച നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​രെ പോ​ലീ​സ് തെ​ര​ഞ്ഞു പി​ടി​ച്ചു ത​ല്ലി. കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദി​ന്‍റെ ത​ല പൊ​ട്ടി ചോ​ര​യൊ​ഴു​കി. മ​ർ​ദ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​വാ​റ്റു​പു​ഴ പു​ന​ലൂ​ർ ഹൈ​വേ ഉ​പ​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ല​മാ​യി അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. വ​സ്ത്ര​മാ​കെ ചോ​ര​പു​ര​ണ്ട ജാ​ഫ​ർ​ഖാ​നെ പോ​ലീ​സ് വ​ലി​ച്ചി​ഴ​ച്ച് വാ​നി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലാ​ക്കി. തു​ട​ർ​ന്ന് പി.​ജെ ജോ​സ​ഫ് എം​എ​ൽ​എ, പി.​ടി. തോ​മ​സ് എം​എ​ൽ​എ, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ അ​ട​ക്ക​മു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ചു. മാ​ർ​ച്ച് ഗാ​ന്ധി​സ്ക്വ​യ​റി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞി​രു​ന്നു. കെ.​എ​സ്.​യു മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ടു​ന്ന​ത്. സി​വി​ൽ സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി പ​ഴ​യ​പാ​ല​ത്തി​ൽ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് സ​ർ​വ​സ​ജ്ജ​രാ​യി അ​പ്പു​റ​വും ഇ​പ്പു​റ​വും തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എ​ൻ.​എ​ൻ. പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് നി​ല​യു​റ​പ്പി​ച്ചു. സം​ഘ​ർ​ഷ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് നേ​ര​ത്തേ സൂ​ച​ന ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ ത​ഹ​സി​ൽ​ദാ​റും ബാ​രി​ക്കേ​ഡി​ന് പി​ന്നി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. റോ​ഡി​ൽ ഗ​താ​ഗ​ത​വും നി​യ​ന്ത്രി​ച്ചി​രു​ന്നു. ഉ​ച്ച​യ്ക്ക് 12 ഓ​ടെ രാ​ജീ​വ് ഭ​വ​നി​ൽ നി​ന്ന് കെഎസ്‌‌യുവി​ന്‍റെ അ​ന്പ​തോ​ളം വ​രു​ന്ന പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​നെ​തി​രേ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ഗാ​ന്ധി​സ്ക്വ​യ​റി​ലേ​ക്ക് പ്ര​ക​ട​ന​മാ​യി വ​ന്നു. പാ​ല​ത്തി​ന് മു​ന്നി​ലെ ബാ​രി​ക്കേ​ഡി​ന് മു​ന്നി​ലെ​ത്തി പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി തു​ട​ർ​ന്നു. തു​ട​ർ​ന്ന് റോ​ഡി​ൽ പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​യി​രു​ന്നു. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് നേ​താ​ക്ക​ൾ പോ​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ന് നേരേ ക​ല്ലെ​റി​ഞ്ഞു. കൊ​ടി​കെ​ട്ടി​യ ക​ന്പ് ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യും ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഡി.​വൈ.​എ​സ്.​പി​ക്ക​ട​ക്കം ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റ​തോ​ടെ ലാ​ത്തി​ച്ചാ​ർ​ജി​ന്് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ലാ​ത്തി വീ​ശി​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ചി​ത​റി​യോ​ടി. ഓ​ടി​യൊ​ളി​ച്ച പ്ര​വ​ർ​ത്ത​ക​രെ ഓ​ടി​ച്ചി​ട്ട് മ​ർ​ദി​ച്ചു. നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​ർ ഓ​ടി സ​മീ​പ​ത്തെ ക​ട​ക​ളി​ൽ ക​യ​റി. കെഎ​സ് യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ്, മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​യോ മാ​ത്യു, നി​യാ​സ് കൂ​രാ​പ്പി​ള്ളി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ത്യു.​കെ ജോ​ണ്‍, സി​ബി എ​ന്നി​വ​രെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഇ​തി​നി​ടെ ഡി.​വൈ.​എ​സ്.​പി​യു​മാ​യി സം​സാ​രി​ച്ച് മു​ന്നോ​ട്ടു​പോ​യ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദി​നെ മാ​താ​ഷോ​പ്പിം​ഗ് ആ​ർ​ക്കേ​ഡി​ന് സ​മീ​പം ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​യി​രു​ന്നു. ലാ​ത്തി​യ​ടി​യേ​റ്റ് ത​ല​യു​ടെ പി​ൻ​ഭാ​ഗം​പൊ​ട്ടി ചോ​ര​യൊ​ഴു​കി. ജാ​ഫ​ർ​ഖാ​ന്‍റെ വ​സ്ത്ര​മാ​കെ ചോ​ര​യി​ൽ കു​ളി​ച്ചു. ഇ​തോ​ടെ ചി​ത​റി​യോ​ടി​യ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചു പോ​ലീ​സ് മ​ർ​ദ്ദ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പു​ന​ലൂ​ർ മൂ​വാ​റ്റു​പു​ഴ ഹൈ​വേ ഉ​പ​രോ​ധി​ച്ച് റോ​ഡി​ൽ കു​ത്തി​യി​രു​ന്നു. ഇ​വ​രെ ബ​ല​മാ​യി അ​റ​സ്റ്റു​ചെ​യ്ത് പോ​ലീ​സ് വാ​നി​ൽ​ക​യ​റ്റി. പ​രി​ക്കേ​റ്റ ജാ​ഫ​ർ​ഖാ​ൻ അ​ട​ക്ക​മു​ള്ള​വ​രെ വ​ലി​ച്ചി​ഴ​ച്ച് വാ​നി​ൽ ക​യ​റ്റി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ വാ​നി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ കൂ​ട്ടാ​ക്കാ​ത്ത പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് വീ​ണ്ടും മ​ർ​ദി​ച്ചു. ഇ​തി​നി​ടെ പി.​ടി. തോ​മ​സ് എം.​എ​ൽ.​എ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ക​ണ്ടു. പ​രി​ക്കേ​റ്റ 25 പ്ര​വ​ർ​ത്ത​ക​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ഡി.​വൈ.​എ​സ്.​പി എ​ൻ.​എ​ൻ. പ്ര​സാ​ദ്, സി.​ഐ എ​ൻ.​ജി. ശ്രീ​മോ​ൻ, എ​സ്.​ഐ ജോ​ബി​ൻ ആ​ന്‍റ​ണി എ​ന്നി​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നി​ടെ വൈ​കു​ന്നേ​രം പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​തോ​ളം പ്ര​വ​ർ​ത്ത​ക​ർ തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ​യും സം​ഘ​ർ​ഷ​മു​ണ്ടാ​യി. മാ​ർ​ച്ച് സ്റ്റേ​ഷ​ന് മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. കെഎ​സ് യു പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ൾ ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​താ​ണ് വീ​ണ്ടും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​തി​ൽ കു​റ​ച്ച് പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ്ദ​ന​മേ​റ്റു. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റും റോ​യ് കെ. ​പൗ​ലോ​സു​മ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രെ പി​ന്തി​രി​പ്പി​ച്ച​തി​നാ​ൽ സം​ഘ​ർ​ഷം വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. ജോ​യി തോ​മ​സ്, ടി.​എം സ​ലിം, എം.​എ​സ് മു​ഹ​മ്മ​ദ്, ജോ​ണ്‍ നെ​ടി​യ​പാ​ല, ഇ​ന്ദു സു​ധാ​ക​ര​ൻ, ലീ​ല​മ്മ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.