മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​യെ അ​നു​മോ​ദി​ച്ചു


ചെ​റു​തോ​ണി: സം​സ്ഥാ​ന​ത്തെ മി​ക​ച്ച ക​ർ​ഷ​ക വി​ദ്യാ​ർ​ഥി​നി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ജു തോ​മ​സി​നെ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു. കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ പാ​റ​യ്ക്ക​ൽ തോ​മ​സ് ജി​ൻ​സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ഞ്ജു. ബോ​ബി ഏ​ക സ​ഹോ​ദ​ര​നാ​ണ്.

ചെ​റു​പ്പം​മു​ത​ൽ കൃ​ഷി​യി​ൽ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന അ​ഞ്ജു അ​ച്ഛ​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി എ​ല്ലാ​ദി​വ​സ​വും കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​മാ​യി​രു​ന്നു. രാ​ജ​കു​മാ​രി എ​സ്എ​ൻ​വി എ​ച്ച്എ​സി​ൽ​നി​ന്നും പ്ല​സ് ടു ​അ​ഗ്രി​ക്ക​ൾ​ച്ച​ർ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ബി​എ​സ്സി അ​ഗ്രി​ക​ൾ​ച്ച​ർ പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​ക​യാ​ണ് ഈ ​കൊ​ച്ചു​ക​ർ​ഷ​ക. ത​ന്‍റെ മൂ​ന്നേ​ക്ക​ർ പു​ര​യി​ട​ത്തി​ൽ വി​വി​ധ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും നാ​ണ്യ​വി​ള​ക​ളും കൃ​ഷി ചെ​യ്യു​ന്ന​തോ​ടൊ​പ്പം ആ​ട്, കോ​ഴി, താ​റാ​വ് വ​ള​ർ​ത്ത​ലും പ​ഠ​ന​ത്തോ​ടൊ​പ്പം ഏ​റ്റെ​ടു​ത്തു ചെ​യ്തു​വ​രി​ക​യാ​ണ്.

വീ​ടി​നോ​ടു​ചേ​ർ​ന്ന് പോ​ളി​ഹൗ​സ് നി​ർ​മി​ച്ച് അ​പൂ​ർ​വ പ​ച്ച​ക്ക​റി​ക​ളാ​യ കെ​യ്ൻ, ത​ക്കോ​യി, ടെ​ത്തി​ന, നൂ​ൽ​കോ​ളി, സെ​ല​റി, ബെ​സി​ല്ല, വി​വി​ധ ത​രം കാ​ബേ​ജു​ക​ൾ, 22 ഇ​നം മു​ള​കു​ക​ൾ, പ​യ​ർ, പൊ​ന്നാ​ർ​വീ​ര​ൻ ചീ​ര, മൂ​ന്നു​ത​രം വ​ഴു​ത​ന​ക​ളും ബീ​ൻ​സു​ക​ളും പു​ര​യി​ട​ത്തി​ലെ കാ​ഴ്ച​ക​ളാ​ണ്.

ഓ​രോ കൃ​ഷി​ക്കും സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ചെ​യ്യേ​ണ്ട വ​ള​ങ്ങ​ളും ജൈ​വ​കീ​ട​നാ​ശി​നി​ക​ളും അ​ഞ്ജു​വി​ന് മ​ന​പാ​ഠ​മാ​ണ്. പ​ഠ​ന​ത്തോ​ടൊ​പ്പം കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നു​ള്ള വ​രു​മാ​നം​കൂ​ടി ക​ണ്ടെ​ത്തി ന​ൽ​കാ​നാ​കു​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് കൃ​ഷി ഓ​ഫീ​സ​റാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​ഞ്ജു.

സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ​പ്പോ​ൾ​ത​ന്നെ കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഫോ​ണി​ൽ​വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കു​ക​യും തു​ട​ർ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സ​ഹാ​യം ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

എം​എ​ൽ​എ​യോ​ടൊ​പ്പം കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മോ​ഹ​ന​ൻ നാ​യ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ടി.​പി. മ​ൽ​ക്ക, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ സാ​ന്‍റു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജെ​യിം​സ് കു​ള​ങ്ങ​ര, ഡെ​യ്സി ജോ​സ്, മ​രി​യ ഷാ​ജി, ജെ​സി ജോ​സ​ഫ് എ​ന്നി​വ​രും അ​നു​മോ​ദി​ക്കാ​നെ​ത്തി.