നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം: പി.ജെ.ജോസഫ്
തൊടുപുഴ : സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കു മിനിമം വേതനം ഉറപ്പാക്കാൻ ഗവണ്മെന്റ് അടിയന്തര നടപടി കൈക്കൊള്ളണമെന്നു പി.ജെ.ജോസഫ് എംഎൽഎ.ആവശ്യപ്പെട്ടു.
നഴ്സുമാരുടെ ന്യായമായ അവകാശങ്ങൾ അംഗീകരിച്ചു സമരം തീർപ്പാക്കാൻ ബന്ധപ്പെട്ടവർ മുൻകൈ എടുക്കണം.
ആരോഗ്യ രംഗത്ത് സ്വകാര്യ മേഖലയെ അവഗണിക്കാനാവില്ലെന്നതു സർക്കാർ തന്നെ അംഗീകരിച്ചിരിക്കേ, ആ മേഖലയുടെ പരിരക്ഷ കൂടി ഉറപ്പാക്കി വേണം പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ.
ആരോഗ്യ മേഖല പ്രതിസന്ധി നേരിടുന്ന സമയത്ത് കൂടുതൽ സമരങ്ങളിലേയ്ക്കു പോകാതെ പ്രശ്നങ്ങൾ ന്യായമായി പരിഹരിക്കാൻ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും സത്വര നടപടി ഉണ്ടാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു.