ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സി​നു സ്വീ​ക​ര​ണം ന​ൽ​കി




കു​മ​ളി: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ ഭ​ദ്ര​സ​ന​ത്തി​ന്‍റെ നി​യു​ക്ത മെ​ത്ര​പ്പോ​ലി​ത്ത ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സി​ന് കു​മ​ളി സെ​ന്‍റ് മേ​രി​സ് ദേ​വ​ല​യ​ത്തി​ൽ ഹൈ​റേ​ഞ്ചി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭാ വി​ശ്വാ​സി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി . മാ​ർ ഈ​വാ​നി​യോ​സ്, മാ​ർ തെ​യോ​ഫി​ലോ​സ് എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നെ​ത്തി​യ ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫ​നോ​സി​നെ തി​രു​വ​ല്ല അ​തി​രു​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കു​റി​ലോ​സ് മാ​ല​യി​ട്ട് സ്വി​ക​രി​ച്ചു. സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​തോ​മ​സ് മാ​ർ കു​റി​ലോ​സ്, എ​ബ്ര​ഹാം ചാ​ക്കോ ന​രി​മ​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​വ​ർ​ഗീ​സ് പ​ള്ളി​ക്ക​ൽ, ഫാ. ​ഫി​ലി​പ്പ്് വ​ട്ട​മ​റ്റം, കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ജ​യിം​സ്, ഫാ. ​ജോ​ണ്‍​സ​ണ്‍ ചി​റ​യി​ൽ, ഫാ. ​ചാ​ൾ​സ് ഒ​ഐ​സി, ഫാ. ​ജോ​ണ്‍ പ​ടി​പ്പു​ര​ക്ക​ൽ, ഫാ. ​മാ​ത്യു ക​മു​ണ്ട​ക​ത്തി​ൽ എ​ന്നി​വ​ർ പ്ര​സ​ഗി​ച്ചൂ.

തു​ട​ർ​ന്ന് നി​യു​ക്ത മെ​ത്ര​പ്പോ​ലി​ത്ത മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. അ​വ​ർ​ഡു​ദാ​ന​വും ധു​പ​പ്ര​ർ​ഥ​ന​യും നേ​ർ​ച്ച​വി​ള​ന്പും ന​ട​ന്നു.