ദുരന്തത്തിൽ നടുങ്ങി ചീനിക്കുഴി
തൊടുപുഴ: ചീനിക്കുഴി
എന്ന മലയോര ഗ്രാമത്തിൽ കോരിച്ചൊരിഞ്ഞ മഴയ്ക്കൊപ്പം
ഇന്നലെ പുലർച്ചെ ജനങ്ങളെ തേടിയെത്തിയത് ദുരന്ത വാർത്ത.
നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്ന കല്ലറയ്ക്കൽ
ബാബുവിന്റെയും ഭാര്യ ലൂസിയുടെയും മരണം സംബന്ധിച്ച ദാരുണ
വാർത്ത പ്രദേശവാസികൾ ഞെട്ടലോടെയാണ് ശ്രവിച്ചത്.
പതിവുപോലെ പള്ളിയിൽ എത്തുന്ന ബാബുവിനെയും ലൂസിയെയും വിശുദ്ധ കുർബാന സമയമായിട്ടും പള്ളിയിൽ കണ്ടില്ല. മഴമൂലം വൈകുന്നതാണെന്നായിരുന്നു പതിവു സഹയാത്രികർ കരുതിയത്. രോഗമാണെങ്കിൽപോലും വിശുദ്ധ കുർബാന മുടക്കുന്നവരായിരുന്നില്ല ഈ ദന്പതികൾ. എന്നാൽ വിശുദ്ധ കുർബാനയ്ക്കിടെ ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ വികാരി ഫാ. ജേക്കബ് വാട്ടപ്പള്ളിയിൽനിന്നും കേട്ട വാക്കുകൾ ഇടവകക്കാർക്ക് വിശ്വസിക്കാനായില്ല.
ബാബുവിന്റെ വീടിനു സമീപത്തു താമസിക്കുന്ന ജയനും പൂനാട്ട് മോളിയുമാണ് ദുരന്തവിവരമറിഞ്ഞ് സംഭവസ്ഥലത്ത് ആദ്യമെത്തിയത്. ഇവർ അറിയിച്ചതനുസരിച്ചാണ് മറ്റുള്ളവർ ഇവിടേക്ക് ഓടിയെത്തിയത്. പിന്നീട് നാട്ടുകാർ വികാരിയച്ചനെ വിവരമറിയിക്കുകയായിരുന്നു.
ബാബുവും ഭാര്യ ലൂസിയും നിത്യതയിലേക്ക് യാത്രയായ വിവരം കേട്ടതോടെ പള്ളിയിലെത്തിയവരും നാട്ടുകാരും കല്ലറയ്ക്കൽ വീട്ടിലേക്കും തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കും ഒഴുകിയെത്തി. ആശുപത്രിക്കു മുന്നിൽ തടിച്ചുകൂടിയ ബന്ധുക്കളും നാട്ടുകാരും ദു:ഖം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു. കോതമംഗലം രൂപതയിലെ വൈദികനായ ഫാ. ടോജിൻ കല്ലറയ്ക്കൽ ബാബു- ലൂസി ദന്പതികളുടെ മകനാണ്. ഫാ. ടോജിന്റെ മാതാപിതാക്കൾക്കുണ്ടായ ദുരന്തമറിഞ്ഞ് ഒട്ടേറെ വൈദികരും കന്യാസ്ത്രീകളും ആശുപത്രിയിലെത്തിയിരുന്നു. പി.ജെ. ജോസഫ് എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും ആശുപത്രിയിലെത്തി.
തൊടുപുഴ: ദുരന്തം വൈദ്യുതിയുടെ രൂപത്തിൽ കല്ലറയ്ക്കൽ കുടുംബത്തിനുമേൽ നിപതിച്ചപ്പോൾ നാട്ടുകാർക്ക് നഷ്ടമായത് സ്നേഹ സൗഹൃദത്തിന്റെ ഉടമകളായ ദന്പതികളെ. ജീവിതത്തിൽ എപ്പോഴും ഒരുമിച്ചുനടന്ന ഇവരെ മരണത്തിലും വേർപിരിക്കാനായില്ല.
ബാബുവും ലൂസിയും അയൽക്കാർക്കും നാട്ടുകാർക്കും എന്താവശ്യമുണ്ടെങ്കിലും ഓടിയെത്തുന്നവരായിരുന്നു. വർഷങ്ങൾക്കുമുൻപ് പൊൻകുന്നത്തുനിന്നാണ് പിതാവ് ജോസഫും കുടുംബാംഗങ്ങളും ചീനിക്കുഴിയിൽ താമസത്തിനെത്തുന്നത്. ഇവിടെ വാങ്ങിയ രണ്ടരയേക്കർ ഭൂമിയിൽ റബർ കൃഷിയും മറ്റും നടത്തിയാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇതോടൊപ്പം ആടുവളർത്തലും കോഴിവളർത്തലും ഉണ്ടായിരുന്നു.
ബാബുവും ഭാര്യ ലൂസിയുമാണ് കൃഷിപ്പണികളെല്ലാം ചെയ്തിരുന്നത്. പള്ളിയിലെയും ഇടവകയിലെയും എല്ലാകാര്യങ്ങൾക്കും മുൻനിരയിലുണ്ടായിരുന്നു ബാബു. മുൻപ് പള്ളിയിലെ കൈക്കാരനുമായിരുന്നു. ഇപ്പോൾ വിൻസന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റും പാരീഷ് കൗണ്സിൽ അംഗവുമാണ്.

മരണത്തിനും വേർപിരിക്കാനാവാതെ...