ഞാ​റ്റു​പാ​ട്ടി​ന്‍റെ ഈ​ണ​ത്തി​നൊ​ത്തു ചു​വ​ടു​വ​ച്ച് ശ​നി​ക്കൂ​ട്ടം കൃ​ഷി​യി​റ​ക്കി


ക​ട്ട​പ്പ​ന : ഞാ​റ്റു​പാ​ട്ടി​ന്‍റെ ഈ​ണ​ത്തി​ൽ നൃ​ത്ത​ച്ചു​വ​ടു​ക​ൾ​വ​ച്ച് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പാ​ട​ത്തി​റ​ങ്ങി ഉ​ഴു​തു ഞാ​റു​ന​ട്ടു. ക​ട്ട​പ്പ​ന ശ​നി​ക്കൂ​ട്ടം കൃ​ഷി കൂ​ട്ടാ​യ്മ​യും പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ഗ്രീ​ൻ​ലീ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ട്ട​പ്പ​ന വ​ലി​യ​ക​ണ്ടം പാ​ട​ത്ത് തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യും നെ​ൽ​കൃ​ഷി​യി​റ​ക്കി​യ​ത്. ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ഞ്ഞൂ​റോ​ളം കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് ന​ടീ​ലി​ന് പാ​ട​ത്തി​റ​ങ്ങി​യ​ത്. ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ സ്കൂ​ൾ ക​ട്ട​പ്പ​ന, എം​എം എ​ച്ച്എ​സ് ന​രി​യ​ന്പാ​റ, നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ളേ​ജ്, ഗി​രി​ദീ​പം കോ​ള​ജ് കോ​ട്ട​യം, പ​ണി​ക്ക​ൻ​കു​ടി ഗ​വ​ണ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ട്ടി​ക​ളും ല​ബ്ബ​ക്ക​ട യു​വ​ധാ​ര എ​സ്എ​ച്ച്ജി​യി​ലെ അം​ഗ​ങ്ങ​ളു​മാ​ണ് ഞാ​റു​ന​ടീ​ലി​ന് എ​ത്തി​യ​ത്.

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന എ​ല്ലാ​വ​രും ഭ​ക്ഷ്യോ​ത്പാ​ദ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് യു​വ​ത​ല​മു​റ മാ​തൃ​ക കാ​ട്ടി​യ​ത്. സ​ന്പു​ർ​ണ ജൈ​വ​കൃ​ഷി​രീ​തി​യാ​ണ് അ​വ​ലം​ബി​ക്കു​ന്ന​ത്. പാ​ൽ​തോ​ണി​യി​ന​ത്തി​ൽ​പെ​ട്ട വീ​ത്താ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

ന​ടീ​ൽ ഉ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​മാ​ൻ മ​നോ​ജ് എം. ​തോ​മ​സ് നി​ർ​വ​ഹി​ച്ചു. പ്ര​ഫ. സി.​പി. റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി.​കെ. മോ​ഹ​ന​ൻ, മ​ഞ്ജു സ​തീ​ഷ്, ടി. ​ആ​ർ. ര​മേ​ശ്, റെ​ജി കൊ​ട്ട​ക്കാ​ട്ട്, ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ൽ​വി​ക്കു​ട്ടി ജോ​സ​ഫ്, നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് ജോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ എ.​എം. റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.