കാ​ടു​ക​യ​റി​യ റോ​ഡു​ക​ൾ അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തു​ന്നു


ഉ​പ്പു​ത​റ: റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​വും കാ​ടു​ക​ൾ വ​ള​ർ​ന്ന് ഹൈ​റേ​ഞ്ചി​ലെ റോ​ഡു​ക​ൾ അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തു​ന്നു. യാ​ത്ര ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡ​രു​കി​ൽ വ​ലി​യ​തോ​തി​ലാ​ണ് കാ​ട് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​ത്.

ഹൈ​റേ​ഞ്ചി​ലെ ക​യ​റ്റ​വും ഇ​റ​ക്ക​വും കൊ​ടും​വ​ള​വും നി​റ​ഞ്ഞ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ട് വ​ള​ർ​ന്നു പ​ന്ത​ലി​ച്ച് ടാ​റിം​ഗി​ലേ​ക്ക് മ​റി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. എ​തി​രേ​വ​രു​ന്ന വാ​ഹ​നം അ​ടു​ത്തെ​ത്തി​യാ​ൽ മാ​ത്ര​മാ​ണ് കാ​ണാ​ൻ ക​ഴി​യു​ക.

എ​ല്ലാ​വ​ർ​ഷ​വും വേ​ന​ൽ​ക്കാ​ല​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കാ​ട് വെ​ട്ട​ത്തെ​ളി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചി​ട്ടി​ല്ല. റോ​ഡി​ലെ മു​ഴു​വ​ൻ ദി​ശാ​സൂ​ചി​ക​യും കാ​ടി​നു​ള്ളി​ലാ​യി​ക്ക​ഴി​ഞ്ഞു.

പൊ​തു​മ​രാ​മ​ത്തി​ന്‍റെ കീ​ഴി​ലെ​യും പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും റോ​ഡു​ക​ളുു​ടെ അ​വ​സ്ഥ​യും ഇ​തു​ത​ന്നെ​യാ​ണ്. മു​ന്പ് തൊ​ഴി​ലു​റ​പ്പി​ൽ​പെ​ടു​ത്തി റോ​ഡ​രു​കി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ പ​ഞ്ചാ​യ​ത്തു​ക​ൾ റോ​ഡി​ലെ കാ​ടു​വെ​ട്ട് തൊ​ഴി​ലു​റ​പ്പി​ൽ​നി​ന്നു ഒ​ഴി​വാ​ക്കി. അ​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളും കാ​ടി​ൽ മൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ട് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​ത് ന​ട​ന്നു​പോ​കു​ന്ന​വ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്. റോ​ഡ​രു​കി​ലെ കാ​ട്ടി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​തും പ​ല​രും ശീ​ല​മാ​ക്കി​യി​രി​ക്കു​ക​യു​മാ​ണ്.